വിവരാവകാശ നിയമം
വിവരാവകാശ നിയമം-2005
പൊതു അധികാരസ്ഥാപനങ്ങളുടെകൈവശമുള്ളവിവരങ്ങള്‍എല്ലാ പൗരന്മാര്‍ക്കുംലഭ്യമാക്കുന്നതിനും പൊതു അധികാരകേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തില്‍ സുതാര്യതയും വിശ്വാസ്യതയും വര്‍ദ്ധിപ്പിക്കുന്നതിനും ജനങ്ങളോടുള്ള ഉത്തരവാദിത്തം നിലനിര്‍ത്തുന്നതിനും അഴിമതി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനുമുള്ള വിവരവകാശ നിയമം 2005 ഒക്ടോബര്‍ 12 മുതല്‍ പ്രാബല്യത്തില്‍വന്നു. ഭരണഘടനാ പ്രകാരമോലോകസഭയുടെ നിയമസഭകളുടെയോ നിയമംവഴിയോ സര്‍ക്കാര്‍ വിജ്ഞാപനം വഴിയോ നിലവില്‍വന്നതോ രൂപീകരിക്കപ്പെട്ടതോ ആയ എല്ലാ അധികാരികളും സ്ഥപനങ്ങളുംസര്‍ക്കാരില്‍ നിന്നും ഏതെങ്കിലുംതരത്തില്‍സഹായധനം ലഭിക്കുന്ന സര്‍ക്കാര്‍ഇതരസംഘടനകളും ഈ നിയമത്തിന്‍റെ പരിധിയില്‍വരും. സര്‍ക്കാര്‍സ്ഥാപനങ്ങള്‍, സര്‍ക്കാര്‍സഹായധനം നല്‍കുന്ന സ്ഥാപനങ്ങള്‍ എന്നിവയുടെ അധീനതയിലുള്ള ഒരു ജോലിയോ പ്രമാണമോരേഖയോ പരിശോധിക്കുന്നതിനുള്ളഅവകാശം, രേഖയുടെയോ പ്രമാണത്തിന്‍റെയോകുറിപ്പുകളോസംക്ഷിപ്തമോഎടുക്കല്‍, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍എടുക്കല്‍, ഏതു പദാര്‍ത്ഥത്തിന്‍റെയുംസാക്ഷ്യപ്പെടുത്തിയ സാമ്പിളുകള്‍ എടുക്കല്‍, കംപ്യുട്ടറിലോ അതുപോലുള്ള മറ്റുഇലക്ട്രോണിക് സംവിധാനങ്ങളിലോ ശേഖരിച്ചുവെച്ചിട്ടുള്ള വിവരങ്ങള്‍, പ്രിന്‍റ്ഔട്ടുകള്‍, ഫ്ളോപ്പികള്‍, ഡിസ്കുകള്‍, ടേപ്പുകള്‍, വീഡിയോകാസറ്റുകള്‍ മുതലായരൂപത്തില്‍ പകര്‍പ്പായി ലഭിക്കാനും ഏതൊരു പൗരനും അവകാശമുണ്ടെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു.
പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
ജോബി കുര്യാക്കോസ്
സെക്രട്ടറി
തുറവൂർ ഗ്രാമപഞ്ചായത്ത്
തുറവൂർ പി ഒ , ചേര്‍ത്തല ,ആലപ്പുഴ - 688532
☎ ഫോണ്‍ : 9496043623
അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
രമ്യ രഞ്ജിത്ത്
ഹെഡ് ക്ലാര്‍ക്ക്
തുറവൂർ ഗ്രാമപഞ്ചായത്ത്
തുറവൂർ പി ഒ , ചേര്‍ത്തല ,ആലപ്പുഴ - 688532
☎ ഫോണ്‍ : 9895159731
അപ്പലേറ്റ് അതോറിറ്റി
ജൂഹി മരിയ ജോൺ
പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍
തദ്ദേശസ്വയംഭരണവകുപ്പ്
ആലപ്പുഴ
☎ ഫോണ്‍ : 9447193218