വസ്തുനികുതി കളക്ഷൻ ക്യാമ്പ് വാർഡുകളിൽ ഒക്ടോബർ 5-ാം തീയതി മുതൽ 28-ാം തീയതി വരെ
സേവനാവകാശ നിയമം

സേവനാവകാശ നിയമം
    കേരളത്തില്‍ 20/10/2012-ലെ GO(P)No.56/2012 P&RD  ഉത്തരവ് അനുസരിച്ച് 2012 നവംബര്‍ 1 മുതല്‍ ഈ നിയമം പ്രാബല്യത്തില്‍വന്നു.സേവനാവകാശ നിയമപ്രകാരംതദ്ദേശ ഭരണസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങളുടെ എണ്ണം ചുവടെചേര്‍ക്കുന്നു [GO (MS)NO.01/2013 LSGD,dated 01.01.2013].  ഗ്രാമ പഞ്ചായത്ത്-16 സേവനങ്ങള്‍. സര്‍ക്കാര്‍വകുപ്പുകള്‍,തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍,മറ്റ് നിയമാധിഷ്ഠതമായ സ്ഥാപനങ്ങള്‍ തുടങ്ങിയവ പൊതുജനങ്ങള്‍ക്കു നല്‍കിവന്നിരുന്നതായ സേവനങ്ങളില്‍ നിന്ന്തെരഞ്ഞെടുത്ത ചിലസേവനങ്ങള്‍ ഈ നിയമപ്രകാരം വിജ്ഞാപനം ചെയ്തിട്ടുണ്ട്. ഇങ്ങനെ വിജ്ഞാപനം ചെയ്തിട്ടുള്ളസേവനങ്ങളാണ്സേവനാവകാശ നിയമത്തില്‍ څസേവനം چ എന്ന വിഭാഗത്തില്‍ഉള്‍പ്പെടുന്നത്. സേവനങ്ങള്‍ നല്‍കാന്‍ വേശി ഓരോ ഓഫീസിലും ഒരു ഓഫീസറെ നിയുക്ത ഓഫീസറായിസ്ഥാനാന്തരണം ചെയ്തിട്ടുണ്ട്. നിയുക്തഓഫീസര്‍ മുഖേനയാണ് അപേക്ഷകന് സേവനം ലഭിക്കുന്നത്. അപേക്ഷയില്‍ എന്തെങ്കിലും ന്യുനത കണ്ടെത്തിയാല്‍ നിയുക്തഓഫീസര്‍ ആ വിവരങ്ങള്‍ രശീതിയില്‍ രേഖപ്പെടുത്തി നല്‍കുന്നു. അപേക്ഷയിലെ ഈ ന്യുനതകള്‍ പരിഹരിക്കപ്പെടുന്ന തീയതിമുതലേസേവനം നല്‍കേണ്ടസമയപരിധി ആരംഭിയ്ക്കുകയുള്ളൂ. തുടര്‍ന്ന് നിശ്ചിതസമയപരിധിക്കകംസേവനം നല്‍കുന്നതാണ്. വിജ്ഞാപനം ചെയ്യപ്പെട്ടിട്ടുള്ള ലഭിയ്ക്കുക എന്നുള്ളത് അവകാശമാക്കുകയാണ് സേവനാവകാശ നിയമത്തിലൂടെ സേവനങ്ങള്‍ ലഭിക്കുന്നതിന് നിലവില്‍ ഉണ്ടായിരുന്ന നടപടിക്രമങ്ങള്‍ക്ക്യാതൊരുമാറ്റവുംവരുത്തിയിട്ടില്ല. അപേക്ഷകന് സേവനാവകാശ നിയമപ്രകാരം പറഞ്ഞിട്ടുള്ള നിശ്ചിതസമയപരിധിക്കുള്ളില്‍സേവനം ലഭിച്ചില്ലായെങ്കില്‍അപേക്ഷകന് 30 ദിവസത്തിനകംഒന്നാംഅപ്പീല്‍അധികാരിക്ക്അപ്പീല്‍ നല്കാവുന്നതാണ്. ഒന്നാംഅപ്പീല്‍അധികാരിയുടെ നിര്‍ദ്ദേശ പാലിക്കാന്‍ നിയുക്ത ഉദ്യോഗസ്ഥന്‍ ബാധ്യസ്ഥനാണ്. നിയുക്ത ഉദ്യോഗസ്ഥന്‍ അതിന് തയ്യറാല്ലായെങ്കില്‍അപേക്ഷകന് 60 ദിവസത്തിനകംരണ്ടാംഅപ്പീല്‍അധികാരി മുമ്പാകെ അപ്പീല്‍സമര്‍പ്പിക്കാവുന്നതാണ്. രണ്ടാം അപ്പീലിനും ഫീസില്ല. രണ്ടാം അപ്പീല്‍ സമയപരിധിക്കകം സമര്‍പ്പിക്കുവാന്‍ കഴിയാതിരുന്നതിന് ന്യായമായ കാരണങ്ങളുണ്ടെങ്കില്‍ 60 ദിവസം എന്ന സമയപരിധി കഴിഞ്ഞാലും രണ്ടാം അപ്പീല്‍ സ്വീകരിക്കുന്നതാണ്. രണ്ടാം അപ്പീല്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ തീര്‍പ്പാക്കേണ്ടതാണ്.ഗ്രാമപഞ്ചായത്തില്‍ നിയുക്തഓഫീസര്‍ പഞ്ചായത്ത സെക്രട്ടറിയും, ഒന്നാം അപ്പീല്‍അധികാരി ആലപ്പുഴ പഞ്ചായത്ത്ഡെപ്യുട്ടി ഡയറക്ടറും,രണ്ടാം അപ്പീല്‍അധികാരി തിരുവനന്തപുരം പഞ്ചായത്ത് ഡയറക്ടറുമാണ്.