ഒറ്റ നോട്ടത്തില്‍
ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ പട്ടണക്കാട് ബ്ലോക്ക് പഞ്ചയത്തിൽ പെടുന്ന ഒരു ഗ്രാമമാണ് തുറവൂർ. തുറവൂർ പഞ്ചായത്തിന്റെ ആകെ വിസ്തൃതി 19.18ചതുര കിലോമീറ്ററാണ്. കിഴക്ക് വേമ്പനാട്ടുകായലും പടിഞ്ഞാറ് അറബിക്കടലും തെക്കും വടക്കും പട്ടണക്കാട് കുത്തിയതോടും വയലാറും ആണ് തുറവൂർ പഞ്ചായത്തിന്റെ അതിരുകൾ. 2011 ലെ സെൻസസ് പ്രകാരം പഞ്ചായത്തിന്റെ ജനസംഖ്യ 24855 ആണ്. അതിൽ 11905 സ്ത്രീകളും 12860 പുരുഷന്മാരും ഉൾപ്പെടുന്നു. കായലിനും കടലിന് ഇടയിലുള്ള തുറവൂർ ഗ്രാമപഞ്ചായത്തിലെ കായലോര പ്രദേശങ്ങളിലെ വാർഡുകളിലും കടലോര പ്രദേശത്തെ വാർഡുകളിലും ഭൂരിഭാഗം ജനങ്ങളും മത്സ്യബന്ധനത്തിലൂടെ ആണ് ഉപജീവനം നടത്തുന്നത്. ചെറുകിട കച്ചവടത്തിൽ ഏർപ്പെട്ടിരിക്കുന്നവരും പരമ്പരാഗത തൊഴിൽ ആയ കയർ മേഖലയിൽ ജോലി ചെയ്യുന്നവർ എല്ലാ വാർഡുകളിലും ഉൾപ്പെടുന്നു. 900 ഏക്കർ ഭൂമി ഉണ്ടെങ്കിലും കൃഷി മേഖലയിലൂടെ എത്തുന്നവർ ഉപജീവനം നടത്തുന്നവർ കുറവാണ്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ എല്ലാ വാർഡുകളിലും നിന്നും പങ്കാളിത്തമുണ്ട്. പീലിംഗ് ഷെഡുകൾ ഉള്ള പ്രദേശം ആയതിനാൽ ഈ മേഖലയിൽ ജോലി ചെയ്യുന്നവരും ഉണ്ട്.